ഇത് ഒരു പരിചയപ്പെടുത്തലാണ്. ഒരു പക്ഷെ നിങ്ങൾകെല്ലാം പരിചയമുള്ള ഒരാളെ ആയിരിക്കാം ഞാൻ വീണ്ടും പരിച്ചയപെടുത്തുന്നത്. പരിചയമില്ലാത്തവർ പരിചയപ്പെടട്ടെ, അല്ലാത്തവർ ഓർമയിൽ പൊടി തട്ടിയെടുക്കട്ടെ ! നമുക്കിടയിൽ എല്ലായ്പ്പോഴും എവിടെയും കാണാവുന്ന ഒരാൾ. പഠിക്കുന്ന സ്കൂളിൽ, കോളേജിൽ, ജോലിസ്ഥലങ്ങളിൽ, ബസ്‌ സ്റ്റാൻഡിൽ, റെയിൽവേ സ്റ്റേഷനിൽ അങ്ങനെ തിരക്കുള്ളിടത്തും, വിശ്രമകേന്ദ്രങ്ങളിലും, എന്തിനേറെ പറയുന്നു പത്തു പേര് കൂടി നിന്ന് സംസാരിക്കുന്ന എവിടെയും ചിലപ്പോൾ കാണാൻ സാധ്യതയുള്ള ഒരാൾ. ആരാണയാൾ ? അവനാണ് ലവൻ !  “കണ്ട്രാക്ക് ” .

അതെ കണ്ട്രാക്ക് ! കണ്ട്രാക്ക് ആരാണെന്നു അറിയുന്നതിന് മുൻപ് കണ്ട്രാക്ക്  എന്താണെന്നു അറിയണം. കണ്ട്രാക്ക് എന്ന വാക്കിന്റെ ഉത്ഭവം തേടി ചെന്നാൽ അത് ആംഗലേയ ഭാഷയിലെ കോണ്ട്രാക്ടർ എന്ന വാക്കിൽ നിന്നാണ് ഉണ്ടായതെന്ന് ചില പ്രമുഖർ അവകാശപ്പെടുന്നു. അതല്ല കുണാണ്ടർ എന്ന തെക്കൻ കേരളത്തിലെ പ്രാദേശിക ഭാഷയിൽ നിന്നാണ് കണ്ട്രാക്ക് ഉണ്ടായതെന്ന് മറ്റു ചില ബുദ്ധിജീവികൾ പറയുന്നു . ആർട്ട് ഓഫ് ലിവിങ്ങിന്റെ ഭാഗമായി യോഗാസനത്തിൽ താൻ പഠിച്ച ആസനങ്ങളിൽ കൂടുതലായി എന്തെങ്കിലുമോണ്ടോ എന്നറിയാനായി കോവളത്ത് സന്ദർശനത്തിന് പോയ ഒരു സന്യാസി വര്യന് (ആ ചരിത്രം പിന്നീടു ഒരിക്കൽ പറയാം : കടപ്പാട് : തിരുവല്ലാക്കാരൻ  ഒരു അച്ചായാൻ ) അവിടുത്തെ ഒരു അമേരിക്കൻ സന്യാസി സഹോദരൻ ഏതോ ഒരു ആസനത്തിൽ നിന്ന് കൊണ്ട് പറഞ്ഞുകൊടുത്ത ഒരു വിവരണമുണ്ട്, കണ്ട്രാക്കിനെ പറ്റി :

Condraak, the one who promote himself to an extreme to satisfy himself as a kidilam and over perform in every konandrik situations to stamp himself as a kidilol kidilam. And will blame every thing, every one except  his own activities without any reasons and ulupp. Even he can prove, he is the creator of god too…. And bla blab la bla…………
ഇത്രെയൊക്കെ പറഞ്ഞെങ്കിലും കണ്ട്രാക്കിനെ പറ്റി ഒരു വ്യക്തമായ ധാരണ ആർക്കും  കിട്ടിയിട്ടുണ്ടാകില്ല എന്ന് കരുതുന്നു. ഇനി നേരെ കാര്യത്തിലേക്ക് വരാം. കണ്ട്രാക്കുകൾ പലവിധമുണ്ട് . ആർകും ഉപദ്രവവും , ഉപകാരവും ഇല്ലാത്തതു , ഉപദ്രവം മാത്രമുള്ളത് , ഉപദ്രവവും ഉപകാരവുമില്ലാത്തത്, ഉപകാരമുള്ളത്.
ജീവിതത്തിൽ ആദ്യം പരിചയപ്പെട്ട കണ്ട്രാക്ക് “ഉപകാരി ” വിഭാഗത്തിൽ പെടുന്ന കരുണൻ കണ്ട്രാക്ക് ആയിരുന്നു. തന്റെ  കർമമേഖല വീടുപണി ആയതിനാൽ കരുണൻ കോണ്ട്രാക്ടർ , കരുണൻ കണ്ട്രാക്ക് ആയി. പത്തു മേശരിക്കൊരു മൈക്കാട് എന്ന പേരിൽ തുടങ്ങി മൈക്കാടും സിമെന്റും , ചരലും ഇല്ലാതെ മിന്ട്ടു വെച്ച് വീട് പണിഞ്ഞു  തള്ളുന്ന കരുണ്‍ മേശരി അങ്ങനെ കരുണൻ കണ്ട്രാക്കായി.  പിന്നീടൊരിക്കൽ ഒരു റെയിൽവേ വരാന്തയിൽ തീവണ്ടി കാത്തു മുഷിഞ്ഞിരിക്കുമ്പോൾ ഒരു പരിചയവുമില്ലാത്ത ഒരു കണ്ട്രാക്ക് ആ വിശ്രമവേള ആനന്ദകരമാക്കുവാൻ എത്തി. ഇന്ന് വരെ കണ്ടിട്ട് കൂടിയില്ലാത്ത എന്നോട് പേര് പോലും ചോദിക്കാതെ അടുത്തുവന്നിരുന്നു തന്റെ വടക്കൻ വീരഗാഥകളുടെ കെട്ടഴിചുവിട്ടു എന്നെ അമ്പരിപ്പിച്ച ഒരു കണ്ട്രാക്ക്  – കണ്ട്രാക് സുനിൽ. നടുറോഡിൽ ജനലക്ഷങ്ങളെ സാക്ഷിയാക്കി സ്ഥലം ഇൻസ്പെക്ടറെ തല്ലിയ തള്ള് മുതൽ കാവ്യാമാധവൻ തന്നെ ഇങ്ങോട്ട് പ്രേമിച്ചു, മുത്തുഗൌ കൊടുത്ത കഥ വരെ ആ ചുരുങ്ങിയ സമയം കൊണ്ട് കേൾകെണ്ടിവന്നു.
പക്ഷെ ഇവരോന്നുമല്ല യഥാർത്ഥ കണ്ട്രാക്ക്. കണ്ട്രാക്ക് എന്ന് പറഞ്ഞാൽ അത് ഒരു ഒന്നൊന്നര കണ്ട്രാക്ക് ആണെന്ന് ബോധ്യപ്പെടുത്തി തന്ന ഒരാൾ , അല്ല ഒരു പ്രസ്ഥാനം. ഇവൻ നമുക്കിടയിൽ പലയിടങ്ങളിലും പല രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇത്തരക്കാരെ പറ്റി ചുരുക്കി പറഞ്ഞാൽ , “തന്റെ വീട്ടിലെ കോഴി മുട്ടയിടാറില്ലെന്നും, മുട്ട വേണമെന്ന് തോന്നുമ്പോൾ താൻ  കോഴിയുടെ പോലും സമ്മതമില്ലാതെ കോഴിയുടെ കോൾഡ്‌ സ്റ്റോറെജിൽ നിന്നും കൈ കൊണ്ട് മുട്ടയെടുക്കാറാണ് പതിവെന്നും പറയുക മാത്രമല്ല , ആ കോഴി ഒരു പൂവൻ കൊഴിയാണെന്ന് സ്ഥാപിക്കുകയും , താൻ പറഞ്ഞതിൽ സംശയം തോന്നി നെറ്റി ചുളിക്കുന്ന കേൾവിക്കാരൻ വെറും കോഴിയാണെന്നു പറഞ്ഞു നടക്കുകയും ചെയ്യുന്ന ഒരു ഒന്നൊന്നര പൂവൻ കോഴി! ”
ചുരുക്കി പറഞ്ഞിട്ട് തന്നെ ഇത്രെയും നീളം . ഹോ !

ഇത്തരം കണ്ട്രാക്കുകളെ പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും , ഐ ടി കർമമേഖല ആയിട്ടുള്ള ഒരു കണ്ട്രാക്കിലൂടെ നമുക്ക് ഒന്ന് എത്തി നോക്കിയിട്ട് വേഗം തിരിച്ചു വരാം. ഐ ടി മേഖലയിൽ ഒരു കണ്ട്രാക്കുണ്ടാകുന്നത് , തന്റെ നെടുനീളൻ തള്ളുകൾ അഥവാ കണ്ട്രാക്കടികൾ (ബടായി എന്നോ മറ്റോ മലയാളത്തിൽ പറയാറുണ്ട് ) കൊണ്ടാണ്. ഒരു സാധാരണ ഡവലപ്പർ ആയി ജീവിതം തുടങ്ങുന്ന ഒരു കണ്ട്രാക്ക് , അവൻ ഒരു കണ്ട്രാക്കായി ജനിക്കുകയായിരുന്നില്ല , സോഫ്റ്റ്‌വെയർ സമൂഹം അവനെ ഒരു കണ്ട്രാക്കാക്കി മാറ്റുകയായിരുന്നു .

ഒരു ടീം ലീടാകണം , ടീം ലീടാകണം എന്ന ആഗ്രഹവുമായി അവൻ ചെന്നുപെട്ടത് കുറെ സിംഹങ്ങളുള്ള ഒരു മടയിൽ . അഞ്ചു ഡവലപ്പർമാരും , അവർകെല്ലാം ഈരണ്ടു പേർ ഷാഡോകളും (കാശു തരുന്ന സായിപ്പിനെ പറ്റിക്കുവാൻ റിസോർസ് മാനേജ്‌മന്റ്‌ എന്ന പേരിൽ നിർമിചെടുക്കുന്ന ഒരു ശിശു പദവിയാണ്‌ ഷാഡോ . ഇങ്ങനെയൊരാൾ ഉള്ളത് സായിപ്പിനും , അവനും അറിയില്ല . പ്രൊജക്റ്റ്‌ മാനേജർ അറിഞ്ഞാൽ ഭാഗ്യം ). ഷാഡോകളുടെ ഷാഡോ ആകാനായിരുന്നു ആ വലിയ ശരീരവും വയറു നിറച്ചു ബുദ്ധിയുമുള്ള നമ്മുടെ നായകന്റെ വിധി. ആ നിഴലിൽ നിന്നും വെളിച്ചത്തിലേക്ക് വരുവാൻ അവൻ തന്റെ തള്ളുകൾ അന്നാരംഭിച്ചു. ഒരു കണ്ട്രാക്കിന്റെ ജനനം !.
പ്രൊജക്റ്റ്‌ മാനേജരുടെ വെളിച്ചം വീഴുംബോളെല്ലാം മരണ കോടിങ്ങും , ടെക്നിക്കൽ പദങ്ങൾ ഒരാവശ്യവുമില്ലാതെ എടുത്തു വലിയ വായിൽ അമ്മനമാടുക അവൻ ഒരു പതിവാക്കി. ഇത്തരം കണ്ട്രാക്കുകൾ കേട്ട് ചെവിയുടെ ഫിലമെന്റ് പോയ മാനേജർ ആത്മരക്ഷാർത്ഥം അവനെ മറ്റൊരു മാനേജർക്ക് കൈമാറി . നീ ഇവിടെങ്ങും വരേണ്ട ആളല്ല , വല്ല ഗൂഗിളിലും പോകേണ്ട ആളാണെന്ന് കണ്ട്രാക്കിനോടും, ഇവൻ പുലിയാണെന്നും , താങ്കളുടെ ടീമിന് ഇവൻ ഒരു അസത്ത് (അസെറ്റ് ) ആകുമെന്ന് പുതിയ മാനേജരോടും പറഞ്ഞു പഴയ മനജേർ കൈ കഴുകി. ജൂനിയർ മന്ദ്രേക്ക് പ്രതിമ, രാജൻ പ  ദേവ് ജനാർധനനു കൈമാറിയപ്പോൾ കിട്ടിയ ആശ്വാസമായിരുന്നു ആ മുഖത്ത് !

അങ്ങനെ പുതിയ ടീമിൽ മാന്ദ്രേക്ക് പരിപാടികൾ തുടങ്ങി. താൻ മനസ്സിൽ ആഗ്രഹിച്ച പോലെ ഷാഡോ പദവിയിൽ നിന്നും ഡവലപ്പർ സ്ഥാനത്തേക്ക് കയറ്റം കിട്ടിയതിൽ അവൻ സന്തുഷ്ടനായിരുന്നു. അങ്ങനെ ഡവലപ്പർ ആയി തുടരുന്ന കാലത്ത് രണ്ടു കൃത്യമായ ഇടവേളകളിൽ കാബിനിലെ മറ്റു പാവങ്ങളോട് പുതിയ ടെക്നോളജിയെ പറ്റി ഉച്ചത്തിൽ സംസാരിക്കുക, വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ ചെല്ലുന്ന കല്യാണഉണ്ണികളെ പോലെ രണ്ടു  പേർ എന്തെങ്കിലും സംസാരിക്കുന്നിടത്ത് വലിഞ്ഞുകേറിചെന്ന് തന്റെ അഭിപ്രായം പറയുകയും , അതാണ് ശരി എന്ന് സ്ഥാപിക്കുകയും ചെയ്യുക ഒരു പതിവായി. ഇതൊക്കെ കേട്ട് അതിനു ഞാൻ നിന്നിടോന്നും ചോദിച്ചില്ലല്ലോ എന്ന മുഖഭാവവുമായി നില്കുന്ന നിരായുധരായ സോഫ്റ്റ്‌വയരന്മാരുടെ എണ്ണം ആ ക്യാബിനിൽ കൂടി വന്നു. ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ മുട്ടയിടാൻ മുട്ടി നടക്കുന്ന  കോഴികളെ പോലെ നമ്മുടെ കണ്ട്രാക്ക് മാനേജർ ക്യാബിനു മുന്പിലൂടെ നടക്കുക ഒരു പതിവാക്കി.
ഒരു കൊനാണ്ട്രിക് നിമിഷത്തിൽ മാനേജർ കാബിനിലെതിയ കണ്ട്രാക് മാനേജരോട് ഒരു ചോദ്യം
“എന്നെ ടീം ലീടാക്കാമോ ?”
ഒരു നിമിഷം താൻ ഏതു ലോകത്താണെന്ന് അറിയാൻ മാനേജർ ഒന്ന് നുള്ളി നോക്കി. എന്നിട്ടും ഇവനെന്താടാ പ്രാന്താണോ ? എന്ന ഭാവം ആ മാനേജർ മുഖത്ത് നിന്നും മാഞ്ഞില്ല. ഒടുവിൽ സ്ഥലകാല ബോധം വീണ്ടെടുത്ത്‌ , ഒരു പുഞ്ചിരിയുമായി മറുപടി കൊടുത്തു
“അടുത്ത പ്രൊജക്റ്റ്‌ വരട്ടെ. നമുക്ക് ആലോചിക്കാം” (ആത്മഗദ്ഗദം :നിന്നെ ഇവിടെ വേണോ വേണ്ടയോ എന്ന് ).
അലക്സാണ്ടർ ചക്രവർത്തി ഏതോ രാജ്യം പിടിച്ചടക്കിയ ഭാവത്തിലും, സന്തോഷത്തിലും അടുത്ത പ്രൊജക്റ്റ്‌ എപ്പോ വരും എന്ന് ആലോചിച്ചു കൊണ്ട് കണ്ട്രാക് തന്റെ സീറ്റിലെക്കു പോയി.
എന്നും രാവിലെ വന്നു കമ്പനി പ്രൊജക്റ്റ്‌ ശേഖരത്തിൽ പുതിയ പ്രൊജക്റ്റ്‌ വല്ലതും വന്നോ എന്നു നോക്കിയും, കോഡ് ചെയ്യാൻ അറിയാവുന്ന പെണ്‍ ഡവലപ്പർമാരുടെ കോഡിൽ അവരില്ലാത്ത സമയത്ത് കുഞ്ഞു തെറ്റുകൾ വരുത്തി , ഈ തെറ്റുകൾ (കണ്ട്രാക് എഫെക്റ്റ് ) മനസിലാകാതെ അന്തം വിട്ടിരിക്കുന്ന പാവം പെണ്‍കൊടിമാരുടെ രക്ഷകനായി അവതരിക്കുകയും ചെയ്തു അവൻ ദിവസങ്ങള് തള്ളി നീക്കി. ആ സുന്ദര നാളേക്ക് വേണ്ടി.

 

ഇത് ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ആക്കുവാനുള്ള ഐഡിയ ആദ്യമില്ലാതിരുന്നത് കൊണ്ടാണ് justpaste ൽ പബ്ലിഷ് ചെയ്തത്. ചിലരുടെ അഭിപ്രായം മാനിച്ചു ഞാൻ ഇത് വീണ്ടും ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു : പൊടിമോൻ

ഈ കഥയും, ഇതിലെ കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ അങ്ങനെ തോന്നിയാൽ അത് തികച്ചും യാദ്രിശ്ചികം മാത്രം. പൊടിമോൻ നിഷ്കളങ്കനാണ് !……

29 Comments on ദി കണ്ട്രാക്ക്

 1. നിത്യം കണ്ടു വരുന്ന ഒരേ പ്രതിഭാസം അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു 🙂 അടിപൊളി..

 2. എവിടെയോ കണ്ടു നല്ല പരിചയമുള്ള ഒരാളെ പോലെ തോന്നുന്നു.

 3. കലക്കി ….
  കണ്ട്രാക്കിന്റ്റെ വിവരണം കലക്കി …”സോഫ്റ്റ്‌വെയർ സമൂഹം അവനെ ഒരു കണ്ട്രാക്കാക്കി മാറ്റുകയായിരുന്നു”…”കണ്ട്രാക് എഫെക്റ്റ്” ….. superb
  ഇനിയും പ്രതീക്ഷിക്കുന്നു … 🙂

 4. ഈ വ്യക്തിയെ ഒന്നു നേരിൽ പരിചയപ്പെടാൻ പറ്റുമോ?

  • @ഒരു പഴയ കണ്ട്രാക് : അദ്ദേഹം തല്കാലം സന്ദർശകരെ കാണാൻ അനുവദിക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞതു. എങ്കിലും ഇന്ന് ഉച്ച കഴിയുന്നതോടു കൂടി അദ്ദേഹം മനസുമാറി വരും എന്ന് പ്രതീക്ഷിക്കുന്നു!

 5. അത്യുഗ്രൻ!!! തലക്കെട്ട്‌ മുതൽ അടിത്തട്ടു വരെ അക്രമം
  നല്ല നിരീക്ഷണപാടവം… ഇനിയെങ്കിലും അങ്ങേരു ഒന്നു മാറിയാൽ മതിയാരുന്നു..

 6. “Condraak, the one who promote himself to an extreme to satisfy himself as a kidilam and over perform in every konandrik situations to stamp himself as a kidilol kidilam. And will blame every thing, every one except his own activities without any reasons and ulupp. Even he can prove, he is the creator of god too…. And bla blab la bla…………” ath kalakki…. 🙂

 7. pahaya… jju kalakkitundu ttaaa.. nnalum “kandu kandangirikkum janagale kandillannu varuttunnatum padachon” ennanalloo.. atooondu akhil paranjamatiri jju oru LIC edutttooo…

 8. ഇത് എന്നെ ഉദ്ദേശിച്ചാണ് … എന്നെ തന്നെ ഉദ്ദേശിച്ചാണ് .. എന്നെ മാത്രം ഉദ്ദേശിച്ചാണ് !

 9. പോര ….. എന്ന് പറഞ്ഞാൽ പോടിമോന് സങ്കടമാകും. കലക്കി … എന്ന് പറഞ്ഞാൽ കണ്ട്രക്കിനു സങ്കടമാകും… ഇടതനയത് കൊണ്ട് സത്യം കണ്ടാൽ പറയാതിരിക്കാനും വയ്യ….

  കലക്കി മോനെ … കലക്കി..!!!

  • @ഇടതൻ : thanks 🙂
   ആരെയെങ്കിലും ഞാൻ ഇതുമൂലം സങ്കടപെടുത്തിയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം ! ആരെയും സങ്കടപ്പെടുത്തണം എന്ന് ആഗ്രഹിച്ചിട്ടില്ല , എല്ലാം ഒരു തമാശക്കാണ് !

 10. ഈ പോസ്റ്റ് ആർകെങ്കിലും മാനസിക വിഷമം ഉണ്ടാക്കിയെങ്കിൽ അതിനു കാരണക്കാരനായ ഞാൻ ക്ഷമ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *